ഇന്ത്യയിൽ അനുദിനം ഫാർമസ്യൂട്ടിക്കൽ വ്യവസായം വളർന്നു കൊണ്ടിരിക്കുകയാണ്. അതിനാൽ ജോലിക്കും ഉപരിപഠനത്തിനും നിരവധി സാധ്യതകളുള്ള കോഴ്സാണ് ഫാർമസി കോഴ്സുകൾ.
ഓരോതരം രോഗത്തിനും തക്ക ഔഷധങ്ങൾ ലഭ്യമാക്കുകയും ഗവേഷണംവഴി പുതിയ മരുന്നുകൾ കണ്ടെത്തുകയും ചെയ്യുന്ന കൃത്യ ങ്ങൾ ഫാർമസിസ്റ്റിന്റേതാണ്.
ഫാർമസ്യൂട്ടിക്കൽ വ്യവസായ ലോകത്ത് ജോലി ചെയ്യുന്നതിന് ബിരുദവും വേണം. ഔഷധ നിർമ്മാണ വ്യവസായത്തിലെ ഉൽപ്പാ ദനം ഗുണനിയന്ത്രണം, പാക്കേജിംഗ്, മാനേജ്മെന്റ് തുടങ്ങിയ ഘട്ട ങ്ങളിലെല്ലാം ഫാമസിസ്റ്റുകളുടെ സേവനം ലഭ്യമാണ്. ക്വാളിറ്റി കൺട്രോൾ മേഖലയിൽ ഏറെ ജോലി സാധ്യതയുണ്ട്. നാഷണൽ ഡഗ് ആൻഡ് ഫാർമസ്യൂട്ടിക്കൾ ഡെവലപ്പ്മെന്റ് കൗൺസിൽ, കസ്റ്റംസ് വകുപ്പുകളിൽ ഡ്രഗ് അപ്രൈസേഴ്സ് ആയും മറ്റും ജോലി ചെയ്യാം.
നാർക്കോട്ടിക് ഇൻസ്പെകിടേ ഴ്സ്, ഡഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിലും ജോലി ലഭി ക്കാനിടയുണ്ട്. സ്വന്തമായി ഇടപാടു നടത്താനുള്ള സാഹചര്യമുണ്ട ങ്കിൽ കെമിസ്റ്റ് ഷോപ്പ് തുടങ്ങാം, ഫാർമസി ബിരുദവും ഒരു വർഷമെ ങ്കിലും ജോലി പരിചയവുമുള്ളവർക്ക് ഔഷധങ്ങളുടെ മൊത്ത വിപണത്തിലേർപ്പെടാം.
ഫാർമസി മേഖലയിൽ Diploma in Pharmacy, Bachelor in Pharmacy, Master in Pharmacy, Pharm D എന്നീ കോഴ്സുകൾ ലഭ്യമാണ്. +2 സയൻസ് പാസായ ശേഷം രണ്ട് വർഷത്തെ കോഴ്സാണ് D, Phram, ഈ കോഴ്സ് പാസാകുന്നവർക്ക് ഫാർമസികളിലും മെഡി ക്കൽ ഷോപ്പുകളിലും ജോലി സാധ്യത കാണുന്നു. മെഡിക്കൽ ഷോപ്പ് നടത്താൽ ലൈസൻസ് ഉള്ളവരാണ് ഇവർ. B. Phram എന്നത് ഡിഗ്രി തലത്തിലുള്ള കോഴ്സാണ്. മരുന്നുകളും അവയുടെ കോമ്പിനേഷനു കളും ഉപയോഗവും ഉൽപ്പാദനവും പഠിപ്പിക്കുന്ന ശാഖയാണ് B. Phram. ഫാർമസ്യൂട്ടിക്കൽ കമ്പനികളിലും ഹോസ്പിറ്റലുകളിലും ജോലി സാധ്യത കാണുന്നു. നാലു വർഷം ആണ് പഠനദൈർഘ്യം. M. Phram polom. Pharmaceutics, Pharmaceu tical Chemistry, Pharmaceutical Analysis, Pharamacology Biotech തുടങ്ങിയ ബ്രാഞ്ചുകളാണ് ഉള്ളത്. ഫാർമസിയുടെ ഏത് കോഴ്സ് കഴിഞ്ഞാലും സ്വന്തമായി മെഡിക്കൽ സ്റ്റോർ നടത്തുവാനോ, നമ്മുടെ ലൈസൻസിൽ സ്ഥാപനം നടത്തുന്നവർക്ക് കൊടുക്കുകയോ അതു വഴി പണം സമ്പാദിക്കാനും സാധിക്കും.
Pharm D എന്നത് Doctorate in Pharmacy എന്നാണ്. ഡിഗ്രിയും പി.ജിയും Ph.D യും ഉൾപ്പെടുന്ന സമ്മിശ്ര കോഴ്സാണിത്. കോഴ്സിന്റെ ദൈർഘ്യം പ്ലസ്റ്റു കഴിഞ്ഞവർക്ക് പ്രാക്ടിക്കൽ സഹിതം ആറ് വർഷമാണ്. B.Pham, M.Pham എന്നിവയ്ക്ക് ശേഷം Lateral Entry വഴി പ്രവേശനം ലഭിക്കുന്നതാണ്.