MBBS (Bachelor of Medicine and Bachelor of Surgery)
BDS (Bachelor of Dental Science)
BAMS (Bachelor of Ayurvedic Science and Surgery)
BHMS (Bachelor of Homeopathic Medicine and Surgery)
BUMS (Bachelor of Unani Medicine)
BNYS (Bachelor of Naturopathy & Yogic Science)
After clearing your 12th in Physics, Chemistry and Biology (PCB), you can become a part of the healthcare industry. This field not just suits your subjects but also makes a good career option after class 12th. You can prepare for medical entrance exams to get admission to a top medical college to pursue your MBBS degree. There are various entrance exams for admission to MBBS/BDS courses like NEET, AIIMS, JIPMER which candidates can take to get admission to the college of their choice. After obtaining the MBBS degree, you can either go for an MD to specialize in your area of interest or choose to practice medicine.
മെഡിക്കൽ കോഴ്സിലെ അടിസ്ഥാന മെഡിക്കൽ ബിരുദമാണി ത്, ബാച്ചിലർ ഓഫ് മെഡിസിൻ ആന്റ് ബാച്ചിലർ ഓഫ് സർജറി ഒടു വിലുള്ള ഒരു വർഷത്തെ ഇന്റേണൽ ഷിപ്പ് ഉൾപ്പെടെ അഞ്ച് വർഷ മാണ് കോഴ്സ് ദൈർഘ്യം, ഈ കോഴ്സ് തിരഞ്ഞെടുക്കുന്നതിന് PCB 50% മാർക്കാണ്. യോഗ്യതയെങ്കിലും NEET എൻട്രൻസ് നിർബന്ധമാണ്. NEET ൽ ഉയർന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് മെറിറ്റിൽ സീറ്റ് ലഭിക്കുക. NEET എൻട്രൻസിൽ 50% മാർക്കോടുകൂടി ക്വാളിഫൈഡ് ആകാത്തവർക്ക് മാനേജ്മെന്റ് സീറ്റിൽ പോലും അഡ്മി ഷൻ ലഭിക്കുന്നതല്ല. ആയതിനാൽ NEET എഴുതുമ്പോൾ നല്ലതുപോലെ പ്രിപ്പെയർ ചെയ്തതിനുശേഷം എൻട്രൻസിന് അറ്റന്റ് ചെയ്യുക.
പല്ലിലും വദനഭാഗങ്ങളിലും ഉണ്ടാകുന്ന രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കുന്നതാണ് ഡെന്റൽ സർജറി, ദന്തരോഗ ചികിത്സ മാത്രം ല്ല. മറിച്ച് സൗന്ദര്യ വർധന ഉപാധി എന്ന നിലയിലും ഈ കോഴ്സ നല്ല പ്രചാരമുണ്ട്. കേരളത്തിലും അന്യസംസ്ഥാനങ്ങളിലും സ്റ്റേറ്റ് ഗവൺമെന്റുകളുടേയും യൂണിവേഴ്സിറ്റികളുടേയും അംഗീകാരങ്ങൾ വേണം. വിദേശ രാജ്യങ്ങളിലും ധാരാളം തൊഴിലവസരങ്ങൾ ഉള്ളതാണ്
ഭാരതത്തിന്റെ തനിമയാർന്ന ചികിത്സാരീതിയാണ് ആയുർവേദം. രോഗത്തിന്റെ മൂലകാരണം കണ്ടു പിടിച്ച് ചികിത്സിച്ച് രോഗങ്ങളുടെ ആവർത്തനം തടഞ്ഞ് രോഗിക ആരോഗ്യം പ്രദാനം ചെയ്യുന്ന ചികിത്സാ രീതിയാണിത്. രോഗത്തെ ചികിത്സിക്കുന്നതിനു പകരം രോഗം വരാതെ സൂക്ഷിക്കുകയെന്നതാണ് ആയുർവേദത്തിന്റെ അടിസ്ഥാന തത്വം. പച്ച മരുന്നുകൾ ആയതിനാൽ ചികിത്സക്ക് ദോഷഫലങ്ങൾ ഇല്ല. ആയുർവേദം ഒരു സാധന ആണ് സംസ്കൃത ഭാഷാപരിചയവും നല്ല പാരമ്പര്യവും ഒത്തുചേർന്നാൽ ഈ മേഖലയിൽ ശോഭിക്കാൻ സാധ്യതകൾ ഏറെയാണ്. MD ആയുർവേദയിൽ ധാരാളം സ്പെഷ്യലൈസേഷനുകൾ ലഭ്യമാണ്.
ആരോഗ്യ മേഖലയിൽ മറ്റൊരു സുപ്രധാന കോഴ്സാണ് ഹോമിയോപതി. ജർമ്മനിയിലാണ് ഈ കോഴ്സിന്റെ ഉത്ഭവം. കുട്ടികൾക്കും പ്രായമായവർക്കും നമ്മുടെ നാട്ടിൽ സാധാരണ ചികിത്സയായി മാറിക്കഴിഞ്ഞു. ഹോമിയോപതി. അലർജിക്കും സംക്രമണ രോഗങ്ങൾക്കും പ്രത്യേക ചികിത്സ ലഭ്യമാ ന്. അലോപ്പതിയും ആയുർവേദത്തെയും അപേക്ഷിച്ച് അഡ്മിഷൻ കിട്ടാൻ എളുപ്പവും എന്നാൽ പഠന ചെലവ് താരതമ്യേന കുറവും ആണ്. നാലര വർഷത്തെ കോഴ്സും ഒരു വർഷത്തെ പ്രവർത്തി പരിചയവും കൂടി അഞ്ചര വർഷത്തെ കോഴ്സാണിത്. സ്റ്റേറ്റ് ഗവൺമെന്റ്, അതായത് സംസ്ഥാനങ്ങളിലെ ഹെൽത്ത് യൂണിവേഴ്സി റ്റികൾക്ക് പുറമേ സെൻട്രി കൗൺസിൽ ഓഫ് ഹോമിയോപ്പതി, ആയുഷ്, ഗവ. ഓഫ് ഇന്ത്യ എന്നീ തലങ്ങളിൽ അംഗീകാരം ആവശ്യ മാണ്. BHMS കഴിഞ്ഞാൽ ഹോമിയോപ്പതിയിൽ വിവിധ പഠന ശാഖകൾ ലഭ്യമാണ്. MD(Hom) Practice of Medicine, Padediatrics, Psychiatry, Homeopathic Pharmacy, Homoeopathic Materia Medica including Applied Aspects Organon of Medicine & Homoeopathic Philosophy, Reperpory എന്നീ ശാഖകൾ ഉണ്ട്.
ഗ്രീസിൽനിന്നും ഉത്ഭവിച്ച ചികിത്സാ ശാസ്ത്രമാണ് യുനാനി. ഭാരതത്തിന്റെ വേരൂന്നിക്കൊണ്ടിരിക്കുന്ന ഒരു ചികിത്സാരീതിയാണി തീ, ഹിപ്പോക്രാറ്റിക് ഫിലോസഫിയിൽ ഊന്നിയാണിതിന്റെ ചികിത്സ പച്ചമരുന്നുകളും ശാരീരിക വ്യായാമങ്ങളും ഈ ചികിത്സയിൽ ഇടം നേടിയിട്ടുണ്ട്.
ആയുർവേദവുമായി സാമ്യം ഉള്ള ഒരു വൈദ്യശാസ്ത്ര പഠനരീതിയാണ്. സിന്തറ്റിക് വസ്തുക്ക ളുടെ ഉപയോഗം കുറച്ച്, പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഭക്ഷണവും പ്രകൃതിക്കനുസൃതമായി ജീവിതം ചിട്ടപ്പെടുത്താൻ സഹായിക്കുന്ന ചികിത്സാരീതികൾ പഠിപ്പിക്കുന്ന പഠനശാഖയാണിത്. വിവിധയിനം യോഗാസനങ്ങളിലൂടെ ശരീരക്ഷമത വരർദ്ധിപ്പിച്ച് രോഗകാരണങ്ങളെ അകറ്റിനിർത്തുന്ന രീതിയാണിതിൽ പഠിക്കുന്നത്. വിദേശത്ത് ധാരാളം തൊഴിലവസരങ്ങൾ ഉള്ള കോഴ്സാണിത്.